ചുഴലിക്കാറ്റ് കാരണം മാറ്റിവച്ച നാസയുടെ മെഗാമൂണ്‍ റോക്കറ്റായ ആര്‍ട്ടിമിസ് 1 ഇന്ന് വിക്ഷേപിക്കും. ഫ്ലോറിഡയില്‍ നിന്നാണ് വിക്ഷേപണം. ബഹിരാകാശ സഞ്ചാരികളില്ലാതെയുള്ള നാസയുടെ ബഹിരാകാശ ദൗത്യമാണിത്. ചന്ദ്രനില്‍ സ്ഥിരസാന്നിധ്യം ഉറപ്പിക്കുകയും അതിന് ശേഷം ചൊവ്വയില്‍ സമാനമായ പരീക്ഷണം നടത്തുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം. മനുഷ്യന്‍ അവസാനമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് നാസയുടെ പുതിയ ചാന്ദ്രദൗത്യം.
സാങ്കേതിക തകരാറുകളും ഇയാന്‍ ചുഴലിക്കാറ്റും കാരണം നേരത്തെ മൂന്നു തവണ ആര്‍ട്ടിമിസ് 1ന്റെ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. സെന്‍സര്‍ തകരാറും ഇന്ധന ചോര്‍ച്ചയും കാരണമാണ് രണ്ടുതവണ വിക്ഷേപണം മാറ്റിവച്ചത്. 2024ൽ ചന്ദ്രനു ചുറ്റും യാത്രികർ ഭ്രമണം ചെയ്യാനും 2025ൽ ആദ്യ സ്ത്രീയുൾപ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനുമാണ് നാസ പദ്ധതിയിടുന്നത്.
English Summary:NASA’s Artemis 1 launch today
You may also like this video