Site iconSite icon Janayugom Online

‘കോടിപതി’ കോയമ്പത്തൂരിൽ; 25 കോടിയുടെ ടിക്കറ്റ് വാങ്ങിയത് അന്നൂർ സ്വദേശി നടരാജൻ

തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് കോയമ്പത്തൂരിൽ!. കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ് ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വാങ്ങിയത്. ഇതടക്കം 10 ടിക്കറ്റുകളാണ് നടരാജൻ വാങ്ങിയത്. ടി ഇ 230662 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.

പാലക്കാട് ജില്ലയിലെ വാളയാറിലുള്ള ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് നേരത്തെ വ്യക്തമായിരുന്നു. കോഴിക്കോട്ടെ ബാവ ഏജൻസിയിൽ നിന്നാണ് സഹോദരസ്ഥാപനമായ വാളയാർ ബാവ ഏജൻസി ലോട്ടറികൾ വാങ്ങിയത്. ഏജന്‍സിയില്‍ നിന്നും വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് വാളയാര്‍ ബാവ ഏജന്‍സി ഉടമ ഗുരുസ്വാമി അഭിപ്രായപ്പെട്ടിരുന്നു.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നറുക്കെടുത്തത്. സംസ്ഥാനത്ത് ആകെ 75.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. റെക്കോഡ് വില്‍പ്പനയാണ് ഇത്തവണയുണ്ടായത്. ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിക്കുമെന്ന് നറുക്കെടുപ്പിന് ശേഷം മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

Eng­lish sum­ma­ry; Natara­jan, a native of Annur, bought the tick­et for 25 crores

you may also like this video;

Exit mobile version