ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ മരണത്തിൽ രാജ്യത്ത് ഇന്ന് ദു:ഖാചരണം. രാഷ്ട്രപതി ഭവനിലും പാർലമെന്റിലും ചെങ്കോട്ടയിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടി. ഷിൻസോ ആബേയുടെ മരണത്തിൽ ഒരു ദിവസത്തെ ദുഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് ഔദ്യോഗികമായ ആഘോഷപരിപാടികളും ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഉണ്ടായിരിക്കില്ല. ഷിൻസോ ആബേയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കൾ ഇന്നലെ അനുശോചിച്ചിരുന്നു.
English summary;Nation mourns Abe’s death today
You may also like this video;