കേന്ദ്ര ട്രേഡ് യൂണിയൻ സംഘടന, സംയുക്ത കിസാൻ മോർച്ചഎന്നിവയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രക്ഷോഭം നാളെ. വ്യവസായ സെക്ടറൽ പണിമുടക്കും ഗ്രാമീണ ഭാരത് ബന്ദും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രാജ്ഭവൻ മാർച്ചും, ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫിസ് മാര്‍ച്ചും ഉപരോധവും നടത്തും.ജയില്‍ നിറയ്ക്കല്‍, ഗ്രാമീണ ബന്ദ്, കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് ഉപരോധം എന്നിവയും വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കും.
രാജ്യത്തെ മുച്ചൂടും നശിപ്പിക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്ന മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
കുത്തകകളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍, കര്‍ഷകരും തൊഴിലാളികളും അനുഭവിക്കുന്ന യാതന കണ്ടില്ലെന്ന് നടിക്കുകയാണ്. ഭരണഘടനയെ അട്ടിമറിച്ച് കിരാത നിയമം നടപ്പിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ കാരണം തൊഴിലാളി-കര്‍ഷക സമൂഹം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ദേശീയ പ്രക്ഷോഭത്തില്‍ അണിനിരക്കണമെന്ന് എഐടിയുസി അടക്കമുള്ള തൊഴിലാളി സംഘടനാ നേതാക്കള്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
English Summary: National agitation of workers and farmers organisations tomorrow
You may also like this video