Site iconSite icon Janayugom Online

ജമ്മുകശ്മീരിൽ മൂന്ന് രാജ്യസഭ സീറ്റുകളില്‍ നാഷണല്‍കോണ്‍ഫറന്‍സിന് വിജയം; ക്രോസ് വോട്ടിംഗില്‍ ഒരു സീറ്റ് ബിജെപിക്ക്

ജമ്മു കശ്മീരിലെ രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിൽ നാഷണല്‍ കോണ്‍ഫറന്‍സിനും ഒരു സീറ്റിൽ ബിജെപിക്കും വിജയം. മൂന്ന് ഒരു സീറ്റിൽ ബിജെപി നാടകീയമായാണ് വിജയിച്ചത്.
മുന്‍ മന്ത്രിമാരായ ചൗധരി മുഹമ്മദ് റംസാന്‍, സജ്ജാദ് അഹമ്മദ് കിച്ച്‌ലൂ, പാര്‍ട്ടി ഖജാന്‍ജി ഗുര്‍വീന്ദര്‍ സിങ് ഒബ്‌റോയ് എന്നിവരാണ് നാഷണൽ കോൺഫ്രൻസ് സ്ഥാനാർത്ഥികളായി വിജയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ്മയാണ് നാലാമത് സീറ്റില്‍ വിജയിച്ചത്. 

28 നിയമസഭംഗങ്ങൾ മാത്രമുള്ള ബിജെപിയുടെ സത് ശർമയ്ക്ക് 32 വോട്ടുകൾ കിട്ടി. ഇതോടെ എംഎൽഎമാർ കൂറ് മാറി വോട്ട് ചെയ്തുവെന്ന് വ്യക്തമായി. ചില പാർട്ടികളിലെ എംഎൽഎമാരാണ് കൂറുമാറി വോട്ടു ചെയ്തതെന്നാണ് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ആരോപണം. നാഷണൽ കോൺഫറൻസിൽ നിന്ന് ആരും കൂറുമാറിയില്ലെന്നും ഒമർ പറയുന്നു. 90 അംഗ നിയമസഭയില്‍ നിലവിലെ 88 അംഗങ്ങളാണ് തെരഞ്ഞെടുപ്പിനായി ഹാജരായത്.

റംസാന് 58 വോട്ടും കിച്ച്‌ലൂവിന് 57 വോട്ടുകളുമാണ് യഥാക്രമം ലഭിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സിന് 41 എംഎല്‍എമാരാണുള്ളത്. സഖ്യത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസിന് ആറ്, പിഡിപിക്ക് മൂന്ന്, അവാമി ഇത്തിഹാദ് പാര്‍ട്ടിക്കും സിപിഐഎമ്മിനും ഓരോ എംഎല്‍എയുമാണുള്ളത്. അഞ്ച് സ്വതന്ത്രരും ഒമര്‍ അബ്ദുല്ല സര്‍ക്കാരിന്റെ ഭാഗമാണ്.

Exit mobile version