Site iconSite icon Janayugom Online

ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചിട്ടില്ല: മന്ത്രി ശിവന്‍കുട്ടി

കേരളം പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിടുമ്പോഴും കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ മതനിരപേക്ഷ, ജനാധിപത്യ, ശാസ്ത്രീയ ഉള്ളടക്കങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ ഒരു തീരുമാനമാണിതെന്നും ഫണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദാര്യമല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പദ്ധതിയില്‍ ഒപ്പിടുന്നതിലൂടെ, സമഗ്ര ശിക്ഷയുടെ കുടിശികയും രണ്ട് വർഷത്തെ പിഎം ശ്രീ ഫണ്ടും ഉൾപ്പെടെ 1476.13 കോടിയാണ് സംസ്ഥാനത്തിന് ലഭിക്കുക. നിലവിൽ കേന്ദ്രം സമഗ്ര ശിക്ഷയ്ക്ക് നൽകാമെന്ന് ധാരണയായിട്ടുള്ളത് 971 കോടിയാണെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പിട്ടതോടെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 അംഗീകരിച്ചുവെന്ന വാദം തെറ്റാണ്. സംസ്ഥാന താല്പര്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസരിച്ചുള്ള നയം മാത്രമെ തുടരുകയുള്ളു. അതുപോലെ കേരള സർക്കാർ തീരുമാനിക്കുന്ന പാഠ്യപദ്ധതിയും പുസ്തകങ്ങളും തന്നെയാകും പഠിപ്പിക്കുക. അതിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. 

Exit mobile version