Site iconSite icon Janayugom Online

ദേശീയ ഗെയിംസ്; ബാസ്ക്കറ്റ് ബോളില്‍ കേരളത്തിന് മെഡൽ

ദേശീയ ഗെയിംസില്‍ കേരളത്തിന് ഒരു മെഡല്‍ കൂടി ലഭിച്ചു. ബാസ്ക്കറ്റ് ബോളില്‍ 3–3നാണ് കേരളം വെള്ളി നേടിയത്. സ്റ്റെഫി നിക്സണിന്റെ നേതൃത്വത്തില്‍ ഫൈനലില്‍ ഇറങ്ങിയ ടീം തെലങ്കാനയോട് 17–13ന് പരാജയപ്പെട്ടു. 

2015നെ അപേക്ഷിച്ച് മെഡൽ നേട്ടത്തില്‍ കേരളം ഏറെ പിന്നിലാണ് ഇത്തവണ. അതേസമയം നീന്തലിൽ ശാരീരിക അസ്വസ്ഥത മൂലം സജൻ പ്രകാശ് ഇറങ്ങാതിരുന്നത് കേരളത്തിന് തിരിച്ചടിയായി. വൈകിട്ട് നടക്കുന്ന വനിതകളുടെ ലോംഗ് ജംമ്പിൽ കേരള താരങ്ങൾ ഇറങ്ങും.

കേരള വനിത ടീം വിജയത്തോടെ തുടങ്ങി. കർണാടകയെ 23–1നാണ് കേരളം തോൽപ്പിച്ചത്. വനിതകളുടെ ലോംഗ് ജംമ്പിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയായ ആൻസി സോജൻ വൈകീട്ട് ഇറങ്ങും.

Eng­lish Summary:National Games; Medal for Ker­ala in basketball
You may also like this video

Exit mobile version