Site iconSite icon Janayugom Online

നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ​ഗാന്ധി ഇഡിക്ക് കത്തയച്ചു, ഹാജരാവാൻ കൂടുതൽ സമയം തേടി

കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള നാഷണൽ ഹെറാൾഡ്‌ പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യംചെയ്യലിന് ഹാജരാവാൻ കൂടുതൽ സമയം തേടി രാഹുൽ ​ഗാന്ധി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന് (ഇഡി) കത്തയച്ചു. വിദേശത്തായതിനാൽ ഇഡിക്ക് മുന്നിൽ ഹാജരാവാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് രാഹുൽ കത്തയച്ചത്. 

നാഷണൽ ഹെറാൾഡ്‌ കേസുമായി ബാന്ധപ്പെട്ട് രാഹുലിനോട്‌ വ്യാഴാഴ്‌ചയും സോണിയയോട്‌ അടുത്ത ബുധനാഴ്‌ചയും ഹാജരാമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. നാഷണൽഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ്‌ ജേണൽ ലിമിറ്റഡ്‌ (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാനഓഹരിഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ്‌ (വൈഐഎൽ) കമ്പനി ഏറ്റെടുത്തതിലാണ്‌ അന്വേഷണം.2010ൽ 50 ലക്ഷം രൂപയ്‌ക്ക്‌ എജെഎല്ലിന്റെ ഓഹരികൾ വൈഐഎല്ലിന്‌ കൈമാറിയത്‌ വിവാദമായി. 2000 കോടിയുടെ ആസ്‌തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ്‌ 50 ലക്ഷത്തിന്‌ വൈഐഎൽ ഏറ്റെടുത്തത്‌.

ഇടപാടിനെതിരെ ബിജെപി നേതാവ്‌ സുബ്രഹ്മണ്യൻസ്വാമി 2013ലാണ് പരാതി നൽകിയത്‌. ഈ പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ ഇഡി നടപടി.അതേസമയം അന്വേഷണഏജൻസികളെ ആയുധമാക്കി ബിജെപി രാഷ്ട്രീയപകപോക്കൽ നടത്തുകയാണെന്ന്‌ആരോപിച്ച് കോൺഗ്രസ്‌ രം​ഗത്തെത്തി. നേതൃത്വം ഭയപ്പെട്ട്‌ സമ്മർദങ്ങൾക്ക്‌ വഴങ്ങില്ലെന്നും കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌ സുർജേവാല പ്രതികരിച്ചു. സോണിയ എട്ടിനും വിദേശത്തുള്ള രാഹുൽ അഞ്ചാംതീയതിക്കുശേഷവും ഹാജരാകുമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ മനു അഭിഷേക്‌സിങ്‌വി അറിയിച്ചു.

Eng­lish Sum­ma­ry: Nation­al Her­ald Case: Rahul Gand­hi sends let­ter to ED, seek­ing more time to appear

You may also like this video:

Exit mobile version