കേരളത്തിന്റെ കുതിപ്പിന് ദേശീയപാത 66ന്റെ വികസനം അനിവാര്യമാണെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിശ്ചയദാർഢ്യത്തെ തുടർന്ന് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ദേശീയ പാത 66 ന്റെ വികസനത്തിന് ആവശ്യമായ ഭൂമിയുടെ 91.77 ശതമാനവും ഏറ്റെടുത്തു. സ്ഥലം വിട്ടു നൽകിയവർക്ക് അർഹമായ നഷ്ടപരിഹാരം നൽകിയാണ് ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകിയത്.
ജനകീയ വികസനത്തിന്റെ ബദൽ മാതൃകയായി ദേശീയപാത 66ന്റെ വികസനം ചരിത്രത്തിൽ അടയാളപ്പെടുത്തും. പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റം കേരളത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് കൂടുതൽ ഊർജ്ജം പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദേശീയപാത 66ന്റെ വികസനത്തിന് ആവശ്യമായ 1,076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടർ ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തത്. ഇതിനു വേണ്ടിവന്ന തുകയുടെ 25 ശതമാനവും വഹിച്ച സംസ്ഥാന സർക്കാർ, ദേശീയപാത അതോറിറ്റിക്ക് കൈമാറിയത് 5,311 കോടി രൂപയാണ്. ആക്ഷേപമില്ലാത്ത തരത്തിൽ അർഹരായ എല്ലാവർക്കും അതു ലഭ്യമാക്കാനുള്ള പരിശ്രമവും ഫലംകണ്ടു.
2011–16 കാലഘട്ടത്തിൽ എങ്ങുമെത്താതെ മുടങ്ങിക്കിടന്നിരുന്ന പദ്ധതിയാണ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് യാഥാർത്ഥ്യമായത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജനങ്ങളെ ഒന്നാകെ തെറ്റിദ്ധരിപ്പിച്ചും വ്യാജപ്രചാരണങ്ങൾ നടത്തിയും വിവിധ രാഷ്ട്രീയ കക്ഷികൾ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ജനങ്ങൾക്കിടയിൽ സർക്കാർ നടത്തിയ വിശദീകരണങ്ങൾ ഏറ്റെടുത്ത് സർക്കാരിനൊപ്പം നിൽക്കുകയും ചെയ്തു. അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് ഇതോടെ യാഥാർത്ഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
english summary;National Highway 66; 91.77 per cent of the land was acquired
you may also like this video;