കേരളത്തിലെ ദേശീയപാത 66ന്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സമയബന്ധിതമായി മുഴുവൻ റീച്ചുകളും പൂർത്തിയാക്കും. സംസ്ഥാനത്ത് ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ 450 കിലോമീറ്ററിലധികം പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്തെ 16 റീച്ചുകളിൽ പൂർത്തീകരിക്കപ്പെട്ടവ ജനുവരിയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി റിയാസ് പറഞ്ഞു. ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത 66 ഉദ്ഘാടനം ജനുവരിയിൽ; മന്ത്രി പി എ മുഹമ്മദ് റിയാസ്

