ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഹരിത വി കുമാർ വിലയിരുത്തി. ആലപ്പുഴ മുതൽ ചേർത്തല വരെയുള്ള വിവിധ സ്ഥലങ്ങളാണ് ജില്ലാ കളക്ടർ സന്ദർശിച്ചത്. ജലവിതരണത്തിനുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള കാര്യങ്ങൾ പരിശോധിച്ചു. തുറവൂർ മുതൽ പറവൂർ വരെയുള്ള വരെയുള്ള ഭാഗത്ത് ആകെ 18 അടിപ്പാതകളാണ് നിർമ്മിക്കേണ്ടത്. ഇതിൽ 14 എണ്ണത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ എൽഎസി പ്രേംജി, ദേശീയപാത വികസന അതോറിറ്റി ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.
English Summary: National Highway Development; The District Collector evaluated the construction

