Site iconSite icon Janayugom Online

കാരുണ്യ പദ്ധതിക്ക് ദേശീയ അംഗീകാരം

കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണൽ ഹെൽത്ത് കെയർ അവാർഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണൽ ഹെൽത്ത് കെയർ അവാർഡ് ലഭിച്ചത്. പബ്ലിക് ഹെൽത്ത് എക്സലൻസ് അവാർഡാണ് ലഭിച്ചിരിക്കുന്നത്.
27ന് ഡൽഹിയിൽ നടക്കുന്ന നാഷണൽ ഹെൽത്ത്ടെക് ഇന്നവേഷൻ കോൺക്ലേവിൽ അവാർഡ് സമ്മാനിക്കും. ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്ന കേരളത്തിന് കിട്ടുന്ന മറ്റൊരു അംഗീകാരമാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്കൃഷ്ഠാ പുരസ്കാരം സംസ്ഥാനത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കാസ്പ് വഴി 3200 കോടിയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനം നൽകിയത്.
കഴിഞ്ഞ ഒറ്റവർഷം ആറര ലക്ഷത്തോളം ആൾക്കാർക്ക് സൗജന്യ ചികിത്സ നൽകാനായി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്എച്ച്എ) വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സേവനം നൽകുന്നതിനായി 612 സർക്കാർ, സ്വകാര്യ ആശുപത്രികളെ എം പാനൽ ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് എസ്എച്ച്എ മികച്ച ഏകോപനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

eng­lish summary;National recog­ni­tion of Karun­ya scheme

you may also like this video;

Exit mobile version