ഭാവിയിൽ ദേശീയ പാതാ അതോറിട്ടി കേരളത്തിൽ നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും നിർമ്മാണ വസ്തുക്കളുടെ ജിഎസ‌്ടിയിലെ സംസ്ഥാന വിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കേരളത്തിന്റെ വികസനത്തിന് ദേശീയ പാതാ വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യമാണ് എന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഇതുസംബന്ധിച്ച വിശദമായ നിർദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് സമർപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ കൂടി പങ്കാളിത്തം ഇത്തരം പദ്ധതികളിൽ വേണമെന്ന ആവശ്യം മന്ത്രി തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്.

