ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിർണായക മത്സരത്തിൽ കേരളത്തിന് മികച്ച ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉത്തരാഖണ്ഡിനെ തോൽപ്പിച്ചത്. ആദ്യപകുതിയുടെ 44ാം മിനിറ്റിൽ കേരളത്തിനായി വിനീത വിജയനാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റിൽ ഭഗവതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു. ലീഡ് തിരിച്ചുപിടിക്കാൻ കളി ശക്തമാക്കിയ കേരളം 75-ാം മിനിറ്റിൽ മാനസയുടെ ഹെഡർ ഗോളിലൂടെ മുന്നിലെത്തി. കെ വി അതുല്യയുടെ മികച്ചൊരു പാസിൽ നിന്നാണ് മാനസ കേരളത്തിനായി വലകുലുക്കിയത്. കളിയുടെ അവസാന നിമിഷത്തിൽ ഫെമിനയെ ബോക്സിൽ വീഴ്ത്തിയതിന് കേരളത്തിന് പെനാൽറ്റി കിട്ടി. ഇത് ഫെമിന തന്നെ ഗോളാക്കിയതോടെ കേരളം 3–1 ന് വിജയം ഉറപ്പിച്ചു.
മധ്യപ്രദേശുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ രാവിലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഹരിയാന ആന്ധ്രപ്രദേശിനെ തോൽപ്പിച്ചു. ജ്യോതി (18), വിധി (22), താനു (71), പൂജ (75), എന്നിവരാണ് ഹരിയാനക്കായി ഗോളുകൾ നേടിയത്.
English Summary:National Senior Women’s Football; Victory for Kerala
You may like this video also