സംസ്ഥാന സര്‍ക്കാരിന്റെ 2022 ‑23 വിദ്യാഭ്യാസ വർഷത്തെ നാഷണൽ സർവീസ് സ്കീം അവാര്‍ഡ് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക്. ഡോ. ടി പി നഫീസാ ബേബിയാണ് കണ്ണൂര്‍ സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍. സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുക്കാനും കലാലയങ്ങളിലും ദത്ത് ഗ്രാമങ്ങളിലും തനതായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതും പരിഗണിച്ചാണ് അവാര്‍ഡെന്ന് മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മികച്ച ഡയറക്ടറേറ്റായി ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷനെയും തെരഞ്ഞെടുത്തു. ഡോ. പി രഞ്ജിത്താണ് എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍.
എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (പ്രോഗ്രാം കോര്‍ഡിനേറ്റര്‍ — ഡോ. വി എം ജോയ് വര്‍ഗീസ്), പുതുക്കോട് മിംസ് കോളജ് ഓഫ് നഴ്‌സിങ് (പ്രോഗ്രാം ഓഫിസര്‍ മീനു പീറ്റര്‍), പെരിന്തല്‍മണ്ണ അല്‍ഷിഫ കോളജ് ഓഫ് ഫാര്‍മസി (പ്രോഗ്രാം ഓഫിസര്‍ -: വി ജുനൈസ്), ശാസ്താംകോട്ട ബസേലിയസ് മാത്യൂസ് കോളജ് ഓഫ് എൻജിനീയറിങ് (പ്രോഗ്രാം ഓഫിസർ : ദർശന എസ് ബാബു) എന്നിവര്‍ പ്രത്യേക പുരസ്കാരത്തിനും അര്‍ഹരായി. എന്‍എസ്എസ് സ്റ്റേറ്റ് ഓഫിസര്‍ ഡോ. ആര്‍ എന്‍ അൻസാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.