Site iconSite icon Janayugom Online

ദേശീയ സബ് ജൂനിയർ ഫാസ്റ്റ് ഫൈവ് നെറ്റ് ബോൾ; പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ നിന്നും മൂന്ന് താരങ്ങൾ

ഹരിയാനയിലെ ഭിവാനി കലിംഗ ശ്രീ ബാലാജി സീനിയർ സ്കൂൾ സ്റ്റേഡിയത്തിൽ ഇന്നു തുടങ്ങുന്ന മൂന്നാമത് ദേശീയ സബ് ജൂനിയർ ഫാസ്റ്റ് ഫൈവ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് കായികതാരങ്ങൾ കേരളത്തിനായി ജഴ്സിയണിയും. പത്താം ക്ലാസ് വിദ്യാർത്ഥികളായ ആൽഡ്രിൻ ബെന്നി, കെ അർജുൻ, പി ആർദ്ര എന്നിവർ കേരള ടീം പരിശീലകനും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ കായികാധ്യാപകനുമായ കെഎസ്സിബിയ്ക്കൊപ്പം ഹരിയാനയിലെത്തി. പരിയാപുരം കട്ടക്കുഴിയിൽ ബെന്നിയുടെയും (ബിസിനസ്) സുജയുടെയും മകനാണ് ആൽഡ്രിൻ. ചെരക്കാപ്പറമ്പ് പച്ചാടൻ സുരേഷിന്റെയും അശ്വനിയുടെയും (അധ്യാപിക, അൽ ഇർഷാദ് സ്കൂൾ, ചെറുകുളമ്പ്) മകളാണ് ആർദ്ര. ചീരട്ടാമല കണ്ണത്തുപറമ്പിൽ കെ ജയപ്രസാദിന്റെയും ദിവ്യയുടെയും മകനാണ് അർജുൻ.

Exit mobile version