Site iconSite icon Janayugom Online

ദേശീയ സ്ത്രീ നാടകോത്സവത്തിന് വിളംബരമായി

നിരീക്ഷ സ്ത്രീ നാടക വേദിയുടെ നേതൃത്വത്തിൽ 27 മുതൽ 29 വരെ തലസ്ഥാനത്ത് നടക്കുന്ന ദേശീയ സ്ത്രീ നാടകോത്സവത്തിന്റെ വിളംബരം നടന്നു. മാനവീയം വീഥിയിൽ നടന്ന ഗാനസന്ധ്യയിൽ സിനിമാ സംവിധായിക വിധു വിൻസെന്റ് വിളംബര സന്ദേശം നൽകി. നിരീക്ഷ പ്രവർത്തകരായ രാജരാജേശ്വരി, സുധി ദേവയാനി, എസ് കെ മിനി, സോയ തോമസ്, നിഷി രാജാ സാഹിബ് തുടങ്ങിയവർ പങ്കെടുത്തു.

ഡോ.അരുൺ ശങ്കർ, മഹിമ കെ ജെ, രോഹിത് അനീഷ്, സിദ്ധ ബി എം, ഗോഗുൽ ആർ കൃഷ്ണ, അരുൺ കുമാർ മാധവൻ, വൈദേഹി, എസ് കെ അനില, അശ്വതി ജെ എസ്, അമൃത ജയകുമാർ തുടങ്ങിയവർ ഗാനങ്ങളാലപിച്ചു. മാളു ആർ എസ്, ഷാഹിദ എന്നിവർ ഏകാംഗ നാടകങ്ങൾ അവതരിപ്പിച്ചു. 

27ന് രാവിലെ ഒമ്പത് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ മന്ത്രി ജെ ചിഞ്ചുറാണി നാടകോത്സവ ഫ്ലാഗ് ഓഫ് നിർവഹിക്കും. മുൻ ഡെപ്യൂട്ടി മേയർ അഡ്വ.രാഖി രവികുമാർ അധ്യക്ഷതവഹിക്കും. നാടകോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടന പരിപാടി പ്രധാന വേദിയായ തൈക്കാട് സ്വാതി തിരുന്നാൾ സംഗീത കോളജിൽ രാവിലെ 10ന് നടക്കും. സംഗീത കോളജ്, ഭാരത് ഭവൻ എന്നിവിടങ്ങളാണ് വേദികൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 12 നാടക സംഘങ്ങളാണ് നാടകോത്സവത്തിൽ പങ്കെടുക്കുന്നത്.
ഭാരത് ഭവൻ, ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ(ഇപ്റ്റ), കുടുംബശ്രീ മിഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നാടകോത്സവം.

Eng­lish Summary;National Wom­en’s Dra­ma Fes­ti­val announced
You may also like this video

Exit mobile version