Site iconSite icon Janayugom Online

പാറശാലയില്‍ പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് അമ്മയേയും മകനെയും മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തപുരം പാറശാലയില്‍ പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനെയും അമ്മയേയും മര്‍ദ്ദിച്ചതായി പരാതി. പാറശാലയ്ക്ക് അടുത്ത് നെടുവാന്‍വിളയിലാണ് സംഭവം. സമീപാവാസിയായ ശശി എന്നയാളാണ് ഇരുവരേയും മര്‍ദിച്ചത്.

സ്‌കൂള്‍ വിട്ട് വരികയായിരുന്ന നിരജ്ജന്‍ പുരയിടത്തില്‍ വീണുകിടന്ന തേങ്ങയുമായി വീട്ടിലെത്തി. ഇതിനുപിന്നാലെ വന്ന ശശിയുടെ ഭാര്യ തേങ്ങ പിടിച്ചുവാങ്ങി മടങ്ങി. ഇതില്‍ തുടര്‍ന്നുള്ള വാക്കേറ്റമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പിന്നാലെ അയല്‍വാസി സ്ത്രീയുടെ ഭര്‍ത്താവ് ശശി വീട്ടിലെത്തി ഇവരെ മര്‍ദിക്കുകയായിരുന്നു. മര്‍ദിച്ച ശശിക്കെതിരെ കുട്ടിയുടെ അമ്മ സുജ പാറശാല പൊലീസില്‍ പരാതി നല്‍കി.

Eng­lish Sum­ma­ry: native attack moth­er and son on they took a coconut in thiruvananthapuram
You may also like this video

Exit mobile version