Site iconSite icon Janayugom Online

കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കര്‍ണാടക സ്വദേശികള്‍

വയനാട്ടില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കര്‍ണാടക സ്വദേശികള്‍. മുത്തങ്ങ ബന്ദിപ്പൂര്‍ വനപാതയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 

ബൈക്കിന് പുറകെ ആന പായുന്ന വീഡിയോ പുറത്തുവിട്ടത് കോട്ടക്കല്‍ സ്വദേശി നാസറാണ്. രാവിലെയാണ് സംഭവംഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം. നിലത്ത് വീണ ബൈക്ക് യാത്രക്കാർ ഉയർത്തുകയായിരുന്നു. ഇതിനിടെ കാട്ടാന കുതിച്ചെത്തി.

ഹോൺ അടിച്ചതിനെ തുടർന്നാണ് ആന വരുന്ന വിവരം ഇവർ അറിഞ്ഞതെന്നും നാസർ പറഞ്ഞു. ആനയെ കണ്ട യുവാക്കളിൽ ഒരാൾ ഓടി മറ്റൊരു കാറിൽ കയറി. രണ്ടാമൻ ബൈക്കിൽ തന്നെ പാഞ്ഞു പോകുകയും ചെയ്തു. 

Eng­lish Summary:
Natives of Kar­nata­ka mirac­u­lous­ly escaped from the attack of the wild cat

You may also like this video:

Exit mobile version