Site iconSite icon Janayugom Online

റഷ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നാറ്റോ

ഉക്രെയ്ന്റെ ആണനിലയം ആക്രമിച്ചതിൽ രഷ്യക്കെതിരെ രൂക്ഷ വിമർശനവുമായി നാറ്റോ. ആക്രമണം നിരുത്തരവാദപരമാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബെർഗ് പറഞ്ഞു.

എത്രയും വേഗം ഉക്രെയ്നിൽ നിന്ന് റഷ്യൻ സേനയെ പിൻവലിക്കണമെന്നും നാറ്റോ ആവശ്യപ്പെട്ടു. സമാധാന ചർച്ചകൾക്കാണ് നാറ്റോ ശ്രമിക്കുന്നത്. നേരിട്ട് യുദ്ധത്തിലേക്കിറങ്ങിയാൽ അതൊരു ആണവ യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടൽ.

ഉക്രെയ്നിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം ലോകനേതാക്കൾ അന്വേഷിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉക്രെയ്ൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും വ്ളാദിമിർ സെലൻസ്കിയെ വിളിച്ചു. യുഎൻ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. ഇതിനിടെ കേഴ്സൺ ടെലിവിഷൻ കേന്ദത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തു.

eng­lish summary;NATO sharply crit­i­cizes Russia

you may also like this video;

Exit mobile version