Site iconSite icon Janayugom Online

കിഴക്കന്‍ യൂറോപ്പില്‍ സെെനിക പരിഷ്കരണവുമായി നാറ്റോ

ഉക്രെയ്‍നിലെ റ­ഷ്യന്‍ സെെനിക നടപടിക്ക് പിന്നാലെ സെെനിക വിന്യാസം വര്‍ധിപ്പിക്കാനൊരുങ്ങി നാറ്റോ. തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട പരിവര്‍ത്തനത്തെ ഉച്ചകോടിയില്‍ അംഗീകരിക്കുമെന്നാണ് സെെനിക പരിഷ്കരണം സംബന്ധിച്ച് നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പ്രതികരിച്ചത്. റഷ്യന്‍ സെെനിക നടപടി പ്രതിരോധ മേഖലയോടുള്ള സഖ്യത്തിന്റെ സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് കാരണമായെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി. റഷ്യക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുകയും ഉക്രെയ്‍നെ പിന്തുണയ്ക്കുകയുമാണ് മാഡ്രിഡില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ പ്രധാന അജണ്ട. 

നാറ്റോയുടെ ദ്രുതപ്രതികരണ സേനയുടെ അംഗബലം 40,000ത്തില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്താനും ഉച്ചകോടിയില്‍ തീരുമാനമാകും. ബാൾട്ടിക് രാജ്യങ്ങളിലെയും മറ്റ് അഞ്ച് മുൻനിര രാജ്യങ്ങളിലെയും സഖ്യത്തിന്റെ സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. 3,000 മുതൽ 5,000 വരെയായി സെെനികരുടെ എണ്ണം ഉയര്‍ത്തുമെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. അംഗരാജ്യങ്ങള്‍ക്ക് സെെ­നിക ചെലവ് വര്‍ധിപ്പിക്കേണ്ടി വരുമെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി. നാറ്റോയുടെ 30 അംഗരാജ്യങ്ങളില്‍ ഒമ്പത് പേര്‍ മാത്രമാണ് മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ രണ്ട് ശതമാനം പ്രതിരോധത്തിനായി ചെലവഴിക്കുകയെന്ന സഖ്യത്തിന്റെ ല­ക്ഷ്യം പാലിക്കുന്നത്. 

സഖ്യത്തിലെ കിഴക്കന്‍ യൂറോപ്പിനായിരിക്കും സെെ­നിക പരിഷ്കരണത്തില്‍ കൂടുതല്‍ മുന്‍ഗണന ലഭിക്കുകയെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി. യുദ്ധേ­ാപകരണങ്ങളും മറ്റ് സെെ­നിക സഹായങ്ങളും കിഴക്കന്‍ രാജ്യങ്ങളില്‍ കേന്ദ്രീകരിക്കും. 2023 ഓടെ ഈ നടപടി പൂര്‍ത്തിയാകുമെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.
തന്ത്രപരമായ നീക്കത്തിലൂടെ റഷ്യയെ ഏറ്റവും വലിയ ഭീഷണിയായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് നാറ്റോ. അതേസമയം, കൂടുതൽ കര, കടൽ, വ്യോമ സേനാ വിന്യാസത്തിലൂടെ യൂറോപ്പിലുടനീളം യുഎസ് സൈനിക സേനയെ വർധിപ്പിക്കുമെന്ന് ജോ ബൈ­ഡൻ പ്രഖ്യാപിച്ചു. റൊമാനിയയിൽ 3,000 യുദ്ധ സൈനികരുടെ ഒരു ബ്രിഗേഡും യുകെയിൽ എഫ് ‑35 പോരാളികളുടെ രണ്ട് സ്ക്വാഡ്രണുകളും സ്പെയിനിൽ രണ്ട് നാവികസേന ഡിസ്ട്രോയറുകളും നിലയുറപ്പിച്ചിട്ടുണ്ടെന്നും ബെെഡന്‍ വ്യക്തമാക്കി. യുഎസ് അഞ്ചാം ആർമി കോർപ്‌സ് പോളണ്ടിൽ സ്ഥിരം താവളം സ്ഥാപിക്കും. ജർമ്മനിയിലും ഇറ്റലിയിലും അധിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കുമെന്നും ബെെഡന്‍ പറഞ്ഞു.

കിഴക്കൻ യൂറോപ്പിലുടനീളം എട്ട് യുദ്ധ സേനകളാണ് നാറ്റേ­ായ്ക്കുള്ളത്. എസ്തോണിയ, ലാറ്റിവ, ലിത്വാനിയ,പോളണ്ട് എ­ന്നീ രാജ്യങ്ങളിലായിരുന്നു ആ­ദ്യ നാല് സംഘങ്ങള്‍. ഉക്രെയ്‍നിനെതിരായ സെെ­നിക നടപടിക്ക് ശേഷം ഇവയ്ക്ക് അനുബന്ധമായി ബൾഗേറിയ, ഹംഗറി, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലും സംഘം രൂപീകരിച്ചു. റഷ്യൻ അധിനിവേശമുണ്ടായാൽ ഒരു പ്രാരംഭ മുൻനിര പ്രതിരോധമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാറ്റോ ഈ യുദ്ധ സംഘങ്ങളെ നില നിര്‍ത്തിയിരിക്കുന്നത്.

Eng­lish Summary;NATO with mil­i­tary reforms in East­ern Europe
You may also like this video

YouTube video player
Exit mobile version