Site icon Janayugom Online

യാത്ര തുടങ്ങി “നാട്ടിലേക്കൊരു വണ്ടി”

കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും തേടി ആശ്രയം മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന നാട്ടിലേക്കൊരു വണ്ടി രണ്ടാം ഘട്ടത്തിന്റെ ആദ്യ ദിനം വിജയകരമായി പൂർത്തിയാക്കി. ആദ്യ ലക്ഷ്യസ്ഥാനമായ നിയമസഭയിൽ, സെക്രട്ടറി എ എം ബഷീർ സംഘത്തെ സ്വീകരിച്ചു. നിയമസഭ ഗാലറിയും മ്യൂസിയവും സന്ദർശിച്ചതിനു ശേഷം, കവടിയാർ കൊട്ടാരത്തിൽ പൂയം തിരുനാൾ ഗൗരി പാർവതി ഭായ്, സൂര്യ കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് സ്വീകരിച്ചു. ശേഷം പദ്മനാഭസ്വാമി ക്ഷേത്രവും സന്ദർശിച്ച് ആദ്യ ദിനം പൂർത്തിയാക്കി.

മെഡിമിക്സ് ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ ഡോ. ഏ വി അനൂപ് ഫേയ്മ തമിഴ്‌നാട് ഘടകം മേധാവി പ്രീമിയർ ജനാർദ്നൻ, എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ്‌ ചെയ്ത യാതായയപ്പ് പരിപാടിയിൽ സി റ്റി എം എ ജനറൽ സെക്രട്ടറി എം പി അൻവർ, ചെന്നൈ പെയിൻ ആന്റ് പാലിയേറ്റിവ് കെയർ പ്രസിഡന്റ് കെ പി സുരേഷ് ബാബു , സി ടി എം എ മുൻ പ്രസിഡന്റ് എം നന്ദഗോവിന്ദ് എന്നിവർ സംസാരിച്ചു. ആശ്രയം ഭാരവാഹികൾക്കൊപ്പം ചെന്നൈയിലെ നിരവധി സംഘടനാ പ്രവർത്തകരും കുട്ടികളെ യാത്രയയയ്ക്കുന്നതിന് സ്റ്റേഷനിൽ എത്തിയിരുന്നു. യാത്രാസംഘത്തിനുള്ള ബാഡ്ജുകളും, കുട, മുതലായവ അടങ്ങിയ ബാഗുകളും വിതരണം ചെയ്തു. രണ്ടാം ദിനം വർക്കലയിലേക്ക് സഞ്ചരിക്കുന്ന സംഘം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾ സന്ദർശിച്ച് ജൂൺ നാലോടെ യാത്ര അവസാനിപ്പിക്കും. കുട്ടികളും രക്ഷിതാക്കളും സംഘാടകരും ഉൾപ്പെടെ 65 പേരാണ് സംഘത്തിൽ ഉള്ളത്.

Exit mobile version