നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ ദീർഘിപ്പിച്ചതായി സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. നേരത്തെ ഡിസംബർ 31 വരെയായിരുന്നു കാലാവധി. കോവിഡ് വ്യാപനത്തെ തുടർന്ന് കുടിശിക അടച്ചു തീർക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്ന് വ്യക്തമായതിനാലാണ് ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടി നൽകിയതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 നാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ പിന്നീടുണ്ടായ കോവിഡ് പ്രതിസന്ധി കാരണം പദ്ധതിയുടെ സമയം ദീർഘിപ്പിച്ചു.
കോവിഡ് മഹാമാരി കാരണം പല സഹകാരികളും പ്രതിസന്ധിയിലായിരുന്നു. സഹകരണ സംഘങ്ങളുടെ കുടിശിക ഒഴിവാക്കാനും വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കാനും സഹകരണ സംഘങ്ങളെ കുടിശികരഹിത സംഘങ്ങളാക്കി മാറ്റുന്നതിനും വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. സഹകരണ സംഘങ്ങളും പദ്ധതിയുടെ കാലാവധി ദീർഘിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചു. ഇതു കൂടി പരിഗണിച്ചാണ് മാർച്ച് 31 വരെ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ചുള്ള സർക്കുലർ പുറപ്പെടുവിച്ചതായി മന്ത്രി പറഞ്ഞു.
ENGLISH SUMMARY:Nava Kerala Debt Relief; The one-time settlement was extended to March 31
You may also like this video