Site iconSite icon Janayugom Online

നവകേരള സദസ്: സംസ്ഥാനത്ത് നടപ്പാക്കുന്നത് 229 പദ്ധതികള്‍

നവകേരള സദസിലെ നിർദേശങ്ങള്‍ പ്രകാരം സംസ്ഥാനത്ത് സർക്കാർ നടപ്പാക്കുന്നത് 229 പദ്ധതികള്‍. ഇതിനായി 980.25 കോടി രൂപയാണ് ചെലവിടുക. പദ്ധതികളുടെ അന്തിമ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി. മേയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു മലപ്പുറത്തെ ഒഴിവാക്കിയത്. റോഡ്, പാലം, ആശുപത്രി കെട്ടിടങ്ങൾ മുതൽ സ്കൂൾ മൈതാനങ്ങൾ വരെ പട്ടികയിലുണ്ട്. വിവിധ ആശുപത്രികൾക്ക് അത്യാധുനിക ഉപകരണങ്ങൾ വാങ്ങാനും അനുമതിയുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലും ശരാശരി ഏഴ് കോടി രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. 

Exit mobile version