Site icon Janayugom Online

നവരാത്രി ആഘോഷത്തിന് മധുരമേകി കരിമ്പ് വിപണി

നവരാത്രി ആഘോഷങ്ങളിൽ മധുരമേകി കരിമ്പ് വിപണി. തളിയിലും പാളയത്തും ഒരുക്കിയ കടകളിൽ ദിവസങ്ങൾക്ക് മുമ്പേ സാധനങ്ങൾ എത്തിത്തുടങ്ങി. കഴിഞ്ഞ തവണത്തേക്കാൾ വില അൽപം കൂടിയിട്ടുണ്ടെങ്കിലും കോവിഡ് ഭീതി അയഞ്ഞ സാഹചര്യത്തിൽ വിപണി ഉണർന്ന മട്ടാണെന്ന് കച്ചവടക്കാർ പറയുന്നു. പാളയം മാർക്കറ്റിൽ ഒരു കെട്ട് കരിമ്പിന് അഞ്ഞൂറുരൂപയാണ് മൊത്തവില. വിലയിൽ അമ്പത് മുതൽ 80 രൂപയുടെ വരെ വർധനവുണ്ടായിട്ടുണ്ട്.

നവരാത്രി ആഘോഷത്തിന് തുടക്കമായ കഴിഞ്ഞ ദിവസങ്ങളിൽ കരിമ്പ് കച്ചവടം പൊതുവേ കുറഞ്ഞിരുന്നു. മധുര, സേലം എന്നിവങ്ങളിൽനിന്നാണ് കരിമ്പ് കൂടുതൽ എത്തുന്നത്. ഇതിൽ സേലത്തുനിന്നാണ് കരിമ്പ് പ്രധാനമായും പാലക്കാട് ഭാഗത്തേക്ക് വരുന്നത്. 20 എണ്ണമുള്ള ഒരുകെട്ട് കരിമ്പ് 500 മുതൽ 600 വരെ വിലയ്ക്കാണ് കച്ചവടക്കാർ വിൽപ്പന നടത്തിയിരുന്നത്. ഒരുതണ്ടിന് 60 മുതൽ 80 രൂപവരെയും, പൊരി 80രൂപ, മലർ 90രൂപ എന്നിങ്ങനെയാണ് നവരാത്രി ആഘോഷ അനുബന്ധ സാധനങ്ങളുടെ വില. 

Exit mobile version