Site iconSite icon Janayugom Online

സഫിയ അജിത്തിന്റെ ഓർമ്മകൾ നിറഞ്ഞ സായാഹ്നം; നവയുഗം അനുസ്മരണപരിപാടികൾ സമാപിച്ചു

safiyasafiya

സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സഫിയ അജിത്തിന്റെ ഒൻപതാം ചരമവാർഷികത്തോടനുബന്ധിച്ചു നവയുഗം സാംസ്ക്കാരികവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദമ്മാം ബദർ അൽ റാബി ഹാളിൽ നടന്ന ആരോഗ്യ സെമിനാറിൽ ഡോക്ടർ ബിജു വർഗ്ഗീസ് പ്രഭാഷണം നടത്തി. പ്രവാസികൾ നേരിടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആ പ്രഭാഷണം വളരെ വിജ്ഞാനപ്രദമായിരുന്നു. തുടർന്ന് സഫിയ അജിത്ത് അനുസ്മരണ സമ്മേളനം അരങ്ങേറി.

നവയുഗം കുടുംബവേദി പ്രസിഡന്റ് അരുൺ ചാത്തന്നൂർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, നവയുഗം വനിതാവേദി പ്രസിഡന്റും പ്രമുഖ ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ സഫിയ അജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പ്രദീപ് കൊട്ടിയം (നവോദയ), സാജിദ് ആറാട്ടുപുഴ (സൗദി മലയാളി സമാജം), സുരേഷ് ഭാരതി, സത്താർ (തമിഴ് സംഘം), നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബു കുമാർ, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ഉണ്ണി മാധവം എന്നിവർ സഫിയയെ അനുസ്മരിച്ചു സംസാരിച്ചു. നവയുഗം ജീവകാരുണ്യപ്രവർത്തകൻ പദ്മനാഭൻ മണിക്കുട്ടൻ സഫിയയെക്കുറിച്ചുള്ള ഒരു ഗാനം ആലപിച്ചു യോഗത്തിന് നവയുഗം വനിതാവേദി സെക്രട്ടറി രഞ്ജിത പ്രവീൺ സ്വാഗതവും, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു നന്ദിയും പറഞ്ഞു.

അനുസ്മരണ പരിപാടികൾക്ക് നവയുഗം നേതാക്കളായ ബിനുകുഞ്ഞു, ബിജു വർക്കി, നിസ്സാം, ഗോപകുമാർ, റഷീദ് പുനലൂർ, മിനി ഷാജി, മഞ്ജു അശോക്, കെ. രാജൻ, റിയാസ്, തമ്പാൻ നടരാജൻ, സാബു, സന്തോഷ് ചെങ്കോലിക്കൽ, രവി അന്തോട്, സംഗീത സന്തോഷ്, അമീന റിയാസ്, മുഹമ്മദ് ഷിബു എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Navayugam com­mem­o­ra­tion has concluded

You may also like this video

Exit mobile version