തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും, സംഘാടകനും, സിപിഐ സംസ്ഥാന സെക്രട്ടറിയും, കേരളത്തിലെ ഇടതുമുന്നണിയുടെ നെടുംതൂണുകളിൽ ഒന്നുമായിരുന്ന സഖാവ് കാനം രാജേന്ദ്രന്റെ ജീവിതം ഏതു പൊതുപ്രവർത്തകനും മാതൃകയാണ് എന്ന് നവയുഗം സാംസ്കാരിക വേദി അനുസ്മരിച്ചു. ദമ്മാമിൽ നവയുഗം സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണ യോഗം പ്രവാസി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഒത്തുചേർന്ന് ആ ധന്യമായ ജീവിതത്തിന് ആദരാഞ്ജലികൾ അർപ്പിയ്ക്കുന്ന സംഗമമായി മാറി.
ദമ്മാം ബദർ അൽറാബി ഹാളിൽ ചേർന്ന കാനം രാജേന്ദ്രൻ അനുസ്മരണ യോഗത്തിൽ നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ അദ്ധ്യക്ഷത വഹിച്ചു. നവയുഗം ദമ്മാം മേഖല പ്രസിഡന്റ് ആർ ഗോപകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ, തുഗ്‌ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.
ബഷീർ വേരോട് (നവോദയ), ഇ കെസലിം (ഒഐസിസി), അലികുട്ടി ഒളവട്ടൂർ (കെഎംസിസി), കെ എം ബഷീർ (തനിമ), അബ്ദുൾ റഹീം (പ്രവാസി വെൽഫെയർ), ഡോ: ഇസ്മായിൽ (ഡോക്ടർസ് അസോസിയേഷൻ), പി ടി അലവി, പ്രദീപ്‌കൊട്ടിയം, ഡോ:സിന്ധു ബിനു, ലീന ഉണ്ണികൃഷ്ണൻ, മഞ്ചു മണിക്കുട്ടൻ, ഉണ്ണി പൂച്ചെടിയിൽ, കദീജ ടീച്ചർ, നവാസ് ചൂനാട് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
You may also like this video