Site iconSite icon Janayugom Online

പ്രവാസം മതിയാക്കി മടങ്ങുന്ന ശ്യാം തങ്കച്ചന് നവയുഗം യാത്രയയപ്പ് നൽകി

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖലകമ്മിറ്റി അംഗവും, ഷമാലിയ യൂണിറ്റ് രക്ഷാധികാരിയുമായ ശ്യാം തങ്കച്ചന് നവയുഗം ഊഷ്മളമായ യാത്രയയപ്പ് നൽകി. കോബാർ അപ്സര ഹോട്ടൽ ഹാളിൽ വെച്ചു നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം കോബാർ മേഖല സെക്രട്ടറി ബിജു വർക്കി, നവയുഗത്തിന്റെ ഉപഹാരം ശ്യാം തങ്കച്ചന് സമ്മാനിച്ചു.

നവയുഗം നേതാക്കളായ എം എ വാഹിദ്, അരുൺ ചാത്തന്നൂർ, ഷിബു, ബിനുകുഞ്ഞു, ശരണ്യ ഷിബു, മഞ്ജു അശോക്, പ്രവീൺ, വിനോദ്, സുധീഷ്, ഷെന്നി, മെൽബിൻ, സാജി, ഷിബു, അനസ്, മീനു അരുൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

കൊല്ലത്തെ സ്വദേശിയായ ശ്യാം പതിനഞ്ചു വർഷത്തിലധികമായി സൗദിയിൽ പ്രവാസിയാണ്. നവയുഗം കോബാർ മേഖല കമ്മിറ്റിയുടെ രൂപീകരണകാലം മുതലേ സജീവപ്രവർത്തകനായി, സാമൂഹിക കലാസാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുടുംബസംബന്ധമായ കാരണങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിയ്ക്കാൻ തീരുമാനിച്ചത്.

Exit mobile version