Site icon Janayugom Online

‘ഒളിച്ചോടിയ തൊഴിലാളി’ എന്ന് മുദ്രകുത്തി: ഒടുവില്‍ കര്‍ണാടക സ്വദേശിനിയ്ക്ക് തുണയായത് നവയുഗം

saudi

നിയമക്കുരുക്കില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങിയ കര്‍ണാടക സ്വഗേശിനിയ്ക്ക് തുണയായി നവയുഗം. സ്പോൺസർ അന്യായമായി ഹുറൂബ് ആക്കിയതിനാലാണ് കർണ്ണാടക പുത്തൂർ സ്വദേശിനിയായ സഫിയ നിയമക്കുരുക്കിൽപ്പെട്ടത്.

നാലു വർഷം  മുൻപാണ് സഫിയ ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. രണ്ടു വർഷത്തോളം അവിടെ ജോലി ചെയ്തു. ആദ്യമൊക്കെ ശമ്പളം മാസാമാസം കിട്ടിയിരുന്നു. എന്നാൽ പിന്നീട് സ്‌പോൺസറുടെ സാമ്പത്തിക സ്ഥിതി മോശമായത് കാരണം, ശമ്പളം സമയത്തു കിട്ടാതെയായി. ഒടുവിൽ സ്പോൺസർ സഫിയയെ മറ്റൊരു സൗദി കുടുംബത്തിന് കൈമാറുകയായിരുന്നു. സ്‌പോൺസർഷിപ്പ് മാറ്റി എന്നായിരുന്നു സഫിയയോട് അയാൾ പറഞ്ഞത്. എന്നാൽ സഫിയ അറിയാതെ അവരെ ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) സ്റ്റാറ്റസിൽ ആക്കുകയായിരുന്നു

സ്പോൺസർ ശരിയ്ക്കും ചെയ്തത്. പുതിയ വീട്ടിൽ ഒരു വർഷത്തോളം നിന്ന ശേഷം, നാട്ടിൽ വെക്കേഷന് പോകാൻ ആഗ്രഹം പ്രകടിച്ചപ്പോഴാണ്, താൻ ഹുറൂബിൽ ആണെന്ന് സഫിയ മനസ്സിലാക്കിയത്. തുടർന്ന് ആ കുടുംബക്കാർ സഫിയയെ ദമ്മാം വനിത അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിയ്ക്കുകയായിരുന്നു. വനിതാ അഭയകേന്ദ്രം അധികൃതർ അറിയിച്ചത് അനുസരിച്ചു അവിടെയെത്തിയ നവയുഗം ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ സഫിയയുമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും, അവരെ നാട്ടിൽ എത്തിയ്ക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.

മഞ്ജുവിന്റെയും നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെയും ശ്രമഫലമായി ഓരോ നിയമക്കുരുക്കുകളും പരിഹരിയ്ക്കാൻ തുടങ്ങി. മഞ്ജു ഇന്ത്യൻ എംബസിയിൽ നിന്നും സഫിയയ്ക്ക് ഔട്ട് പാസ്സ് വാങ്ങി നൽകി. ഒടുവിൽ വനിത അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങി. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ചു ചില കർണ്ണാടക സ്വദേശികൾ അവരുടെ ടിക്കറ്റ് സ്പോൺസർ ചെയ്തു. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവര്‍ക്കും നന്ദി പറഞ്ഞു സഫിയ നാട്ടിലേയ്ക്ക് മടങ്ങി.

 

You may like this video also

Exit mobile version