Site iconSite icon Janayugom Online

പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന ഇ എം കബീറിനെ നവയുഗം ഉപഹാരം നൽകി ആദരിച്ചു

dammamdammam

ദീർഘകാലത്തെ പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന കിഴക്കൻ പ്രവിശ്യയിലെ മുതിർന്ന സാമൂഹ്യപ്രവർത്തകനും, നവോദയ രക്ഷാധികാരിയുമായ ഇ എം കബീറിന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. ദാർ അൽ സിഹ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നവയുഗം സാംസ്കാരിക വേദിയുടെ സ്നേഹോപഹാരം നവയുഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ ആയ എം എ വാഹിദ് കാര്യറ, ഷാജി മതിലകം, ജമാൽ വല്യ പിള്ളി, സാജൻ കണിയാപുരം എന്നിവർ ചേർന്നു ഇ എം കബീറിന് സമർപ്പിച്ചു. നവോദയ സംസ്ക്കാരികവേദി സ്ഥാപക നേതാവും, 2018ലെ നവയുഗം എ ബി ബർദാൻ സ്മാരകഅവാർഡ് ജേതാവുമായ ഇ എം കബീർ, സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക,സാംസ്ക്കാരിക,ജീവകാരുണ്യ രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.

Eng­lish Sum­ma­ry: Navayugam hon­ored EM Kabir, who is return­ing from exile, with a gift

You may like this video also

Exit mobile version