വിഷു-ഈസ്റ്റർ-ഈദ് ആഘോഷങ്ങളുടെ ഭാഗമായി നവയുഗം സാംസ്ക്കാരികവേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച “മേടനിലാവ് 2022” പരിപാടി, സംഗീതത്തിന്റെയും, നൃത്തത്തിന്റെയും, ചിരിയുടെയും, ദൃശ്യാവിഷ്കാരങ്ങളുടെയും, സൗഹൃദത്തിന്റെയും ഉത്സവമേളം തീർത്ത്, സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക്, മറക്കാനാകാത്ത ഒരു ദിനം സമ്മാനിച്ച് വിടവാങ്ങി.
ഉമൽ ശൈഖിൽ അരങ്ങേറിയ മേടനിലാവ് 2022 പരിപാടി, ഉച്ചയ്ക്ക് വിളമ്പിയ വിഭവസമൃദ്ധമായ വിഷുസദ്യയോടെയാണ് ആരംഭിച്ചത്. തുടർന്ന് സ്ത്രീകൾക്ക് വേണ്ടിയുള്ള കേക്ക് മേക്കിങ്, മെഹന്ദി മത്സരങ്ങൾ നടന്നു.കേക്ക് മേക്കിങ് മത്സരത്തിൽ ജസ്റ്റി ഒന്നാം സ്ഥാനവും, ആതിര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മെഹന്ദി മത്സരത്തിൽ സലീമ അൻവർ ഒന്നാം സ്ഥാനവും, മാഷിദ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് മലബാർ ഗോൾഡ് നൽകിയ സ്വർണ്ണനാണയം സമ്മാനമായി നൽകി.
വൈകുന്നേരം നടന്ന കലാസന്ധ്യയ്ക്ക് സൗമ്യ വിജയ്, സുറുമി നസീം, അലീന കലാം എന്നിവർ അവതാരികമാരായി. കിഴക്കൻ പ്രവിശ്യയിലെ നൂറ്റിഇരുപതോളം കലാകാരന്മാരും, കലാകാരികളും അവതരിപ്പിച്ച വിവിധ ഗാന, നൃത്ത, ഹാസ്യ കലാപ്രകടനങ്ങൾ പ്രേക്ഷകരിൽ ഒരു ഉത്സവകാലത്തിന്റെ പ്രതീതി ഉണർത്തി. മനോഹരമായ ഗാനങ്ങൾ, വിവിധ ശാസ്ത്രീയ, സെമി-ക്‌ളാസ്സിക്ക് നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, നാടോടിനൃത്തങ്ങൾ, തിരുവാതിര, കരകാട്ടം, കെപിഎസി നാടകമായ “അശ്വമേധ“ത്തിന്റെ ഗാനരംഗാവിഷ്കാരം, വിവിധ വാദ്യോപകരണപ്രകടനങ്ങൾ, മിമിക്രി, കോമഡിനൈറ്റ്, തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കാണികളെ ഹരം കൊള്ളിച്ചു. കൈകൊട്ടിയും, ചൂളമടിച്ചും, നൃത്തം വെച്ചും കാണികൾ കലാസന്ധ്യയെ ആഘോഷമാക്കി.
നൃത്താദ്ധ്യാപകർക്കും, കലാപരിപാ
പരിപാടിയ്ക്ക് നവയുഗം നേതാക്കളായ ഷാജി മതിലകം, പദ്മനാഭൻ മണിക്കുട്ടൻ, ശരണ്യ ഷിബു, അനീഷ കലാം, മിനിഷാജി, നിസാം കൊല്ലം, ബിജു വർക്കി, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, മീനു അരുൺ, സന്തോഷ് കുമാർ, മഞ്ജു അശോക്, ദിനേശ്, ഷെമി ഷിബു, റിയാസ്, ഷംന നഹാസ്, സരള ജേക്കബ്, പ്രിയ ബിജു, ആരതി.എം.ജി, ബിജി ഷാഹിദ്, അമീന റിയാസ്, സിന്ധുലാൽ, സനിതാ സന്തോഷ്, എന്നിവർ നേതൃത്വം നൽകി.
Englsih Summary: Navayugam Kudumbavedi’s “Medanilavu 2022” as a festival for expats
You may like this video also