നവയുഗം സാംസ്ക്കാരികവേദിയുടെ 2022 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിനു തുടക്കമായി. ദമ്മാമിൽ നടന്ന ചടങ്ങിൽ രവി എന്ന പ്രവാസിയിൽ നിന്നും മെമ്പർഷിപ്പ് അപേക്ഷ ഏറ്റുവാങ്ങി. നവയുഗം ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നവയുഗം തീർത്ത മാതൃക പ്രവാസലോകത്തിനു അഭിമാനകരമാണെന്ന് മഞ്ജു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം യോഗത്തിൽ അധ്യക്ഷത വഹിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ, പ്രസിഡന്റ് ബെൻസി മോഹൻ, ട്രെഷറർ സാജൻ കണിയാപുരം, ജീവകാരുണ്യ വിഭാഗം കൺവീനർ ഷിബുകുമാർ, കേന്ദ്രകമ്മിറ്റി നേതാക്കളായ അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ഗോപകുമാർ, സഹീർഷാ, ബിനുകുഞ്ഞു, അനീഷ കലാം, മിനി ഷാജി, ശരണ്യ ഷിബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
english summary; Navayugam marks the beginning of the 2022 membership campaign
you may also like this video;