Site iconSite icon Janayugom Online

നട്ടെല്ലിന് പരിക്കേറ്റ തൊഴിലാളിയ്ക്ക് നവയുഗം ചികിത്സസഹായം നല്‍കി നാട്ടിലേക്കയച്ചു

ജോലിയ്ക്കിടയില്‍ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായ മലയാളിയായ തൊഴിലാളിയ്ക്ക് നവയുഗം സാംസ്‌ക്കാരികവേദിയുടെ സഹായഹസ്തം. തിരുവനന്തപുരം സ്വദേശിയായ പീറ്റര്‍ ആറു മാസം മുന്‍പാണ് ദമ്മാമില്‍ കൊദറിയയിലുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ ജോലിയ്ക്ക് എത്തിയത്. നാലുമാസം കഴിഞ്ഞപ്പോള്‍, ജോലിസ്ഥലത്ത് വെച്ചുണ്ടായ നിര്‍ഭാഗ്യകരമായ ഒരു അപകടത്തില്‍പ്പെട്ട് പീറ്ററിന്റെ നട്ടെലിന് പരിക്ക് പറ്റി. ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും, പരിക്ക് ഭേദമാകാത്തതിനാല്‍ നടക്കാന്‍ കഴിയാതെ, ഒന്നര മാസത്തോളം ജോലിയ്ക്ക് പോകാന്‍ കഴിയാതെ റൂമില്‍ കഴിയേണ്ടി വന്നു.
ഭാര്യയും, രണ്ടു പെണ്‍മക്കളും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായ പീറ്റര്‍ കിടപ്പിലായതോടെ കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥയും മോശമായി.

രോഗം അല്പം ഭേദമായി, ചെറുതായി നടക്കാന്‍ കഴിയുന്ന അവസ്ഥ ആയപ്പോള്‍, തുടര്‍ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചെങ്കിലും, അതിനുള്ള സാമ്പത്തികം പീറ്ററിന് ഉണ്ടായിരുന്നില്ല. പീറ്ററുടെ അവസ്ഥ സുഹൃത്തായ വര്‍ഗ്ഗീസ് ആണ് നവയുഗം കേന്ദ്രകമ്മിറ്റി അംഗം വിനീഷിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് വിനീഷിന്റെ നേതൃത്വത്തില്‍ നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി പീറ്ററിന്റെ ചികിത്സയ്ക്കായി സഹായധനം സമാഹരിയ്ക്കുകയായിരുന്നു. നവയുഗം ദമ്മാം ദല്ല മേഖല ചുമതലക്കാരനായ നിസ്സാം കൊല്ലവും സഹായിച്ചു.

പീറ്ററിന് പോകാനുള്ള വിമാനടിക്കറ്റും നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി നല്‍കി. കൊദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി ഓഫിസില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് നവയുഗം ജനറല്‍ സെക്രെട്ടറി എംഎ വാഹിദ് കാര്യറ ചികിത്സ സഹായധനവും, വിമാനടിക്കറ്റും പീറ്ററിന് കൈമാറി. എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ട് പീറ്റര്‍ നാട്ടിലേയ്ക്ക് മടങ്ങി.

Eng­lish sum­ma­ry; Navayugam pro­vid­ed med­ical assis­tance to a work­er with a spinal cord injury and sent him home

You may also like this video;

<iframe width=“560” height=“315” src=“https://www.youtube.com/embed/QC9okObAArk” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

Exit mobile version