Site icon Janayugom Online

നവയുഗം വനിതാവേദി സഫിയ അജിത്ത് അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു

safia ajit

മണ്മറഞ്ഞ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും സൗദിയിലെ പ്രമുഖ ജീവകാരുണ്യപ്രവർത്തകയുമായ സഫിയ അജിത്തിന്റെ ഏഴാം ചരമവാർഷികം പ്രമാണിച്ചു നവയുഗം വനിതാവേദി കേന്ദ്രകമ്മിറ്റി സഫിയ അജിത്ത് അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. ദമ്മാം ബദർ അൽറാബി ഹാളിൽ നടന്ന സഫിയ അജിത്ത് അനുസ്മരണസമ്മേളനത്തിൽ നവയുഗം വനിതാവേദി സെക്രട്ടറി മിനി ഷാജി അധ്യക്ഷത വഹിച്ചു. മുതിർന്ന നവയുഗം നേതാവും ജീവകാരുണ്യപ്രവർത്തകനുമായ ഉണ്ണി പൂചെടിയൽ സമ്മേളനം ഉത്‌ഘാടനം ചെയ്തു.

സ്വന്തം ജീവനേക്കാൾ ചുറ്റുമുള്ളവരുടെ ജീവിതത്തിന് പ്രാധാന്യം നൽകിയ മാതൃകാ സാമൂഹ്യപ്രവർത്തകയായിരുന്നു സഫിയ അജിത്ത് എന്ന്  അദ്ദേഹം അനുസ്മരിച്ചു. ക്യാൻസർ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ആശുപത്രികിടക്കയിൽ കിടക്കുമ്പോഴും കടുത്ത വേദനയ്ക്കിടയിലും, ഫോണിൽ വിളിച്ചു സൗദിയിലെ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട സഫിയയുടെ ആത്മാർത്ഥത അവിസ്മരണീയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവയുഗം വനിതാവേദി ജോയിന്റ് സെക്രട്ടറി മീനു അരുൺ, സഫിയ അജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, നവയുഗം രക്ഷാധികാരി ഷാജി മതിലകം, ഉപദേശകസമിതി ചെയർമാൻ ജമാൽ വല്യാപ്പള്ളി, ജീവകാരുണ്യ വിഭാഗം കൺവീനർ ഷിബു കുമാർ, കുടുംബവേദി പ്രസിഡന്റ് മണിക്കുട്ടൻ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, ബാലവേദി പ്രസിഡന്റ് അഭിരാമി മണിക്കുട്ടൻ, വനിതാവേദി കേന്ദ്രനേതാക്കളായ സംഗീത സന്തോഷ്, സുറുമി നസീം, ഷമി ഷിബു  എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. യോഗത്തിന്  സൗമ്യ വിജയ് സ്വാഗതവും, മഞ്ജു അശോക്  നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Navayugam Vanithave­di organ­ised a Safia Ajith memo­r­i­al conference

You may like this video also

Exit mobile version