Site iconSite icon Janayugom Online

നവയുഗം 2023ലെ കലണ്ടർ പ്രകാശനം ചെയ്തു

navayugomnavayugom

നവയുഗം സാംസ്ക്കാരികവേദി പുറത്തിറക്കിയ 2023 ലെ കലണ്ടർ പ്രകാശനം ചെയ്തു. ദമ്മാമിലെ നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച്, നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറായും, യെസ് കാർഗോ കമ്പനി മാനേജിങ് പാർട്ണർ അസ്‌ലം ഫാറൂഖും ചേർന്ന് കലണ്ടർ പ്രകാശനം ചെയ്തു. നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്ര നേതാക്കളായ തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്‌, ഷീബ സാജൻ, സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദമ്മാമിലും ജുബൈലിലും പ്രവർത്തിയ്ക്കുന്ന യെസ് കാർഗോ കമ്പനിയുടെ സഹകരണത്തോടെയാണ് നവയുഗം പുതുവർഷ കലണ്ടർ പുറത്തിറക്കിയിരിയ്ക്കുന്നത്. 

Eng­lish Sum­ma­ry: Navayu­gom 2023 cal­en­dar released

You may also like this video

Exit mobile version