Site iconSite icon Janayugom Online

നവയുഗം ചെസ്സ് ടൂർണ്ണമെന്റ് സമാപിച്ചു; പ്രവീൺ വാസുദേവ് ചാമ്പ്യൻ

chesschess

നവയുഗം സാംസ്ക്കാരിക വേദിയുടെ വാർഷിക പരിപാടിയായ “നവയുഗസന്ധ്യ2k22” ന്റെ ഭാഗമായി പ്രവാസികൾക്കായി നവയുഗം കായികവേദി സംഘടിപ്പിച്ച ചെസ്സ് ടൂർണ്ണമെന്റ് വിജയകരമായി പര്യവസാനിച്ചു. ദമ്മാമിൽ നിന്നുള്ള പ്രവീൺ വാസുദേവ് ടൂർണ്ണമെന്റ് വിജയിയായി. ദമ്മാം ബേ ലീഫ് റെസ്റ്റാറന്റ് ഹാളിൽ നടന്ന ചെസ്സ് ടൂർണ്ണമെന്റ് നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു.

ഉൽഘാടന ചടങ്ങിൽ നവയുഗം കേന്ദ്ര കമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ ദാസൻ രാഘവൻ, ബിജു വർക്കി, ഗോപകുമാർ, സജീഷ് പട്ടാഴി. സനു മഠത്തിൽ, മധു പാലക്കാട്, കൃഷ്ണൻ എന്നിവർ അഭിവാദ്യപ്രസംഗം നടത്തി. പ്രാഥമിക നോക്ക്ഔട്ട് റൗണ്ടുകളും, സെമി ഫൈനൽ മത്സരങ്ങളും പിന്നിട്ട് നടന്ന, വാശിയേറിയ ഫൈനൽ മത്സരത്തിൽ പ്രവീൺ വാസുദേവ്, കോബാറിൽ നിന്നുള്ള നിഖിൽ ബെന്നിയെ പരാജയപ്പെടുത്തിയാണ് ടൂർണ്ണമെന്റ് വിജയി ആയത്. നവയുഗം കായികവേദി കേന്ദ്രനേതാക്കളായ സാജൻ ജേക്കബ്, സന്തോഷ്‌ ചങ്ങോലിക്കൽ, രചിൻ ചന്ദ്രൻ കെവിൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടൂർണ്ണമെന്റ് വിജയിയ്ക്കും, റണ്ണർഅപ്പിനും “നവയുഗസന്ധ്യ2k22” ന്റെ വേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് കായികവേദി ഭാരവാഹികൾ അറിയിച്ചു. 

Eng­lish Sum­ma­ry: Navayu­gom Chess Tour­na­ment con­cludes; Praveen Vasudev is the champion

You may also like this video

Exit mobile version