Site iconSite icon Janayugom Online

പ്രവാസി കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി

പ്രവാസി കുടുംബങ്ങൾക്ക് ആഹ്ളാദത്തിന്റെയും, ഒത്തൊരുമയുടെയും, സ്നേഹത്തിന്റെയും ഉത്സവം തീർത്ത് നവയുഗം സാംസ്ക്കാരികവേദി കുടുംബവേദിയുടെ കുടുംബസംഗമം അരങ്ങേറി. ദമ്മാം സിഹാത്തിലെ ആൻനഖ്‌യാ ഫാം ഹൗസിൽ രാവിലെ 10 മുതൽ വൈകുന്നേരം 8.30 മണി വരെ അരങ്ങേറിയ കുടുംബസംഗമത്തിൽ, ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. കുടുംബസംഗമത്തിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ നവയുഗം കുടുംബവേദി പ്രസിഡന്റ് പദ്മനാഭൻ മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി കുടുംബസംഗമം ഉത്‌ഘാടനം ചെയ്തു. നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു എന്നിവർ സംസാരിച്ചു.

രാവിലെ മുതൽ തന്നെ കുട്ടികൾക്കും, സ്ത്രീകൾക്കും, കുടുംബങ്ങൾക്കും ഉള്ള വിവിധ മത്സരങ്ങൾ ഇൻഡോർ ഹാളിലും, ഔട്ഡോർ സ്റ്റേഡിയത്തിലുമായി അരങ്ങേറി. വിവിധ മത്സരങ്ങളിലും, കലാ പരിപാടികളിലും ആവേശപൂർവ്വം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. വൈകുന്നേരം വിവിധ ഗാന, നൃത്ത, നാടക, വാദ്യോപകരണ കലാപരിപാടികൾ കോർത്തൊരുക്കിയ കലാസന്ധ്യ അരങ്ങേറി. കുടുംബസംഗമത്തോടനുബന്ധിച്ചു മെഡിക്കൽ ക്യാമ്പും നടന്നു. മത്സരവിജയികളായവർക്ക് നവയുഗം നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

കേക്ക് മുറിച്ചു പുതുവർഷ ആശംസകൾ പങ്കുവെച്ചു കൊണ്ട്, കുടുംബസംഗമം പരിപാടി അവസാനിച്ചു. കുടുംബസംഗമം പരിപാടിയ്ക്ക് നവയുഗം നേതാക്കളായ ബിനുകുഞ്ഞു, സന്തോഷ് ചെങ്ങോലിക്കൽ, അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, ഷിബു കുമാർ, ഗോപകുമാർ, ബിജു വർക്കി, പ്രിജി കൊല്ലം, രാജൻ കായംകുളം, റിയാസ്, റഷീദ് പുനലൂർ, രവി ആന്ത്രോട്, കൃഷ്ണൻ പ്രേരാമ്പ്ര, ഷഫീക്, സജീഷ് പട്ടാഴി, ഷീബ സാജൻ, മഞ്ജു അശോക്, സംഗീത ടീച്ചർ, അമീന റിയാസ്, രഞ്ജിത പ്രവീൺ, സുറുമി, ഷെമി ഷിബു, എന്നിവർ നേതൃത്വം നൽകി.

Exit mobile version