Site icon Janayugom Online

നവയുഗം കുടുംബവേദി: അരുണും ശരണ്യയും കേന്ദ്രഭാരവാഹികൾ

നവയുഗം സാംസ്ക്കാരികവേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാമിൽ വെച്ച് നടന്ന നവയുഗം കുടുംബസംഗമം പരിപാടിയിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നവയുഗംകുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ആയി അരുൺ ചാത്തന്നൂരും, സെക്രട്ടറി ആയി ശരണ്യ ഷിബുവും തെരഞ്ഞെടുക്കപ്പെട്ടു. 

മൊഹമ്മദ്‌ ഷിബു (ജോയിന്റ് സെക്രട്ടറി), ഷെമി ഷിബു (വൈസ് പ്രസിഡന്റ്‌ ) എന്നിവരാണ് സഹഭാരവാഹികൾ. പദ്മനാഭൻ മണിക്കുട്ടൻ, സാജൻ നസ്രാന, മാതുക്കുട്ടി പള്ളിപ്പാട്, വിനീഷ് കൊദറിയ , സുറുമി, മിനി ഷാജി, മുഹമ്മദ്‌ റിയാസ്, മുഹമ്മദലി, സന്തോഷ്‌, വിനീഷ്, ഷെമി ഷഫീഖ്, ബിജു മുണ്ടക്കയം, മുഹമ്മദ്‌ ഇബ്രാഹിം, സുരേന്ദ്രൻ എന്നിവർ ഉൾപ്പെട്ട പതിനാലംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

You may also like this video

Exit mobile version