Site icon Janayugom Online

നവയുഗം സാംസ്കാരിക വേദി അൽഹസ ഷുഖൈഖ് യൂണിറ്റിന്റെ ഓണാഘോഷ പരിപാടികൾ അതിവിപുലമായി കൊണ്ടാടി

നവയുഗത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട്, അൽഹസ്സ ഷുഖൈഖ് യൂണിറ്റിന്റെ ഓണാഘോഷം അരങ്ങേറി.

അൽഹസ്സയിലെ പ്രവാസികൾക്ക് ആഘോഷമായി കേരളീയത്തനിമ വിളിച്ചോതും വിധം വിപുലമായ ഓണസദ്യയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് അരങ്ങേറിയ കലാപരിപാടികളും, ഗാനമേളയും, വടംവലി മത്സരവും ഒക്കെ അടങ്ങിയ ഓണാഘോഷം, നിറഞ്ഞ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.
നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ എം.എ.വാഹിദ് കരിയറ, സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ബിജു വർക്കി, തമ്പാൻ നടരാജൻ, സജീഷ് പട്ടാഴി, ലത്തീഫ് മൈനാഗപ്പള്ളി, സുശീൽ കുമാർ, ഷമീൽ നെല്ലി കോട്, വേലുരാജൻ, അൻസാരി എന്നിവർ പങ്കെടുത്തു.

അൽഹസ്സ ഷുഖൈക്കിൽ വെച്ച് നടന്ന ഓണാഘോഷപരിപാടികൾക്ക് നവയുഗം നേതാക്കളായ ജലീൽ, ഷാജി പുള്ളി, സുന്ദരേശൻ, സുരേഷ് മടവൂർ, സുജി, ബക്കർ, അഖിൽ, സുബ്രഹ്മണ്യൻ, നൗഷാദ് തുടങ്ങിവർ നേതൃത്വം നൽകി.

you may also like this video;

Exit mobile version