നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഓണാഘോഷവും ഓണസദ്യയും വിപുലമായി ആഘോഷിച്ചു. ആഘോഷപരിപാടികളിൽ പ്രവാസികളും കുടുംബങ്ങളും അടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു.
ശോഭ അൽ സല ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഓണാഘോഷത്തിൽ നവയുഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ എം എ വാഹിദ് കരിയറ, ജമാൽ വല്ല്യപ്പള്ളി, നിസാം കൊല്ലം, ബിനു കുഞ്ഞ്, സഹീർഷാ, കൃഷ്ണൻ പേരാമ്പ്ര, കെ കെ രാജൻ. എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സന്തോഷ് വലിയാട്ടിലിന്റെ നേതൃത്വത്തിൽ ഒരുക്കിയ രുചികരമായ ഓണസദ്യയും, പ്രവാസി കുടുംബസംഗമവും ഓണാഘോഷങ്ങൾക്ക് മറ്റു കൂട്ടി.
അൽഹസ മേഖല കമ്മിറ്റി ഭാരവാഹികളായ വേലുരാജൻ, സുനിൽ വലിയാട്ടിൽ, സുശീൽ കുമാർ, സിയാദ്, ജലീൽ, നിസാർ, അഖിൽ, ഷിബു താഹിർ, ഹരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
English Summay: Navayugom organized Onam celebration at Alhasa
You may also like this video