Site iconSite icon Janayugom Online

നവകേരളം കർമ്മപദ്ധതികൾ അതിവേഗം പുരോഗമിക്കുന്നു

നവകേരള മിഷൻ കർമ്മ പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നതായി പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. ഹരിത കേരളം മിഷൻ, അർദ്രം, ലൈഫ് മിഷൻ, വിദ്യാകിരണം മിഷൻ എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല വഹിക്കുന്ന സബ് കളക്ടർ പ്രതീക് ജെയ്ൻ അധ്യക്ഷത വഹിച്ചു. 

യോഗത്തിൽ, നവകേരളം കർമ്മ പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ, അർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. പി വി അരുൺ, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ എം വത്സൻ, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ എം സുനിൽകുമാർ എന്നിവരും പങ്കെടുത്തു. 

Exit mobile version