Site iconSite icon Janayugom Online

നാവികസേന ദിനാഘോഷം; ഡിസംബർ നാലിന് ശംഖുമുഖത്ത് നടക്കും

നാവികസേന ദിനാഘോഷം തിരുവനന്തപുരത്ത് നടക്കും. ഡിസംബർ 4ന് ശംഖുമുഖം കടൽത്തീരത്തായിരിക്കും ഇത്തവണത്തെ ആഘോഷപരിപാടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ രാഷ്ട്രപതിയോ ആയിരിക്കും മുഖ്യാതിഥിയായി എത്തുക. നാവികസേനയുടെ ആയുധക്കരുത്തും പ്രതിരോധശേഷിയും വിളിച്ചോതുന്ന അഭ്യാസപ്രകടനങ്ങൾ ഈ ദിനാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തിരുവനന്തപുരത്തെത്തും. ആഘോഷത്തിന് മുന്നോടിയായി സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുകളും നടക്കും.

സ്ഥിരമായി ഡൽഹിയിൽ നടത്തിയിരുന്ന നാവികസേനാ ദിനാഘോഷം 2022 മുതലാണ് രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വിശാഖപട്ടണം (2022), മഹാരാഷ്ട്രയിലെ സിന്ധുദുർഗ് (2023), ഒഡീഷയിലെ പുരി (2024) എന്നിവിടങ്ങളിലായിരുന്നു ഇതിനുമുമ്പ് ആഘോഷങ്ങൾ നടന്നത്. 

Exit mobile version