Site icon Janayugom Online

നവയുഗം അൽഖോബാറിൽ നോർക്ക‑പ്രവാസിക്ഷേമ ഹെൽപ്പ് ഡെസ്ക് ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു

dammam

നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ ബഗ്ലഫ് സനയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി അൽഖോബാറിൽ നോർക്ക — പ്രവാസി ക്ഷേമ ബോർഡ് സേവനങ്ങൾക്കുള്ള ഹെൽപ്പ് ഡെസ്ക്ക് ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു. നവംബർ 25 വെള്ളിയാഴ്ച വൈകുന്നേരം എട്ടു മണി മുതലാണ് ഹെല്പ്ഡെസ്ക്ക് പ്രവർത്തിയ്ക്കുക. അൽഖോബാറിലുള്ള കേരള പ്രവാസികൾക്ക് നോർക്കയുടെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനും, പ്രവാസി ക്ഷേമനിധി അംഗത്വം, നോർക്ക ഐ ഡി കാർഡ് എന്നിവ എടുക്കുന്നതിനു വേണ്ട സഹായങ്ങൾ നൽകുന്നതിനുമായാണ് നോർക്ക ഹെൽപ്പ് പ്രവർത്തനം നടത്തുക.

ഹെൽപ്പ്ഡെസ്ക്കിൽ പങ്കെടുക്കാനും, കൂടുതൽ വിവരങ്ങൾക്കും നവയുഗം യൂണിറ്റ് ഭാരവാഹികളായ സിറാജ് (മൊബൈൽ: 0572679331), അബൂബക്കർ (മൊബൈൽ: 0553709692) എന്നിവരുമായി ബന്ധപ്പെടണമെന്ന് നവയുഗം നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് കൺവീനർ ദാസൻ രാഘവൻ അറിയിച്ചു. 

Eng­lish Sum­ma­ry: Navyugam orga­nizes NOR­KA-Pravasik Khem­sa Help Desk Camp at Alkhobar

You may also like this video

Exit mobile version