ഇഡി അറസ്റ്റ് ചെയ്ത എൻസിപി മന്ത്രി നവാബ് മാലിക്കിന്റെ ആരോഗ്യനില മോശമായി. മുംബൈയിലെ ജെജെ ആശുപത്രിയിൽ ചികിത്സയിലുള്ള നവാബ് മാലിക്കിനെ ഐസിയുവിലേക്ക് മാറ്റി. വൃക്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും പനിയും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഫെബ്രുവരി 23 ന് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മഹാരാഷ്ട്ര സർക്കാരിലെ ന്യൂനപക്ഷ ക്ഷേമമന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്ര മന്ത്രിയാണ് നവാബ് മാലിക്ക്. മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
English summary;Nawab Malik in ICU
You may also like this video;