പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫ് പാകിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നാലുവര്‍ഷത്തിലധികം പ്രതിപക്ഷ നേതാവും മൂന്നുതവണ മുഖ്യമന്ത്രിയായതിന്റേയും അനുഭവ സമ്പത്തുമായാണ് ഷഹബാസ് ഷെരീഫെത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ കഴിയേണ്ടി വന്ന ഷഹബാസ് ജാമ്യത്തിലിറങ്ങിയാണ് പാകിസ്ഥാന്റെ 23 ആം പ്രധാനമന്ത്രിയാകാനൊരുങ്ങുന്നത്.
ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയടക്കമുള്ള പ്രതിപക്ഷ നിരയെ ഇമ്രാന്‍ ഖാനെതിരെ അണിനിരത്തിയ തന്ത്രശാലിയാണ് ഷഹബാസ് ഷെരീഫ്. പഞ്ചാബ് പ്രവിശ്യയെ നയിച്ചപ്പോള്‍ ചൈനീസ് സഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കി ബീജിങ്ങിന്റെ അടുപ്പക്കാരനായ ഭരണാധികാരിയെന്ന നിലയിലും അമേരിക്കയുമായുള്ള സൗഹൃദവും മുന്‍ഗണന നേടുന്നു. 99ലെ പട്ടാള അട്ടിമറിയില്‍ രാജ്യം വിടേണ്ടിവന്ന ഷഹബാസ് തിരിച്ചെത്തിത് 2007ലാണ്. നവാസ് ഷെരീഫിനെ അയോഗ്യനാക്കിയപ്പോള്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ നേതൃനിരയിലെത്തിയ കോടീശ്വരനായ വ്യവസായിയാണ് ഷഹബാസ്. ഇത്തിഫാഖ് ഗ്രൂപ്പിലൂടെ സ്റ്റീല്‍ വ്യവസായത്തില്‍ തിളങ്ങിയ ഷഹബാസ് ഇടക്കാലത്ത് ലാഹോര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് നേതൃസ്ഥാനത്തുമെത്തി.
English summary; Nawaz Sharif’s brother Shahbaz Sharif may become prime minister
You may also like this video;