ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ അമ്മയുടെ പരാതിയില്‍ ഭാര്യ സൈനബയ്‌ക്കെതിരെ കേസെടുത്തു. നവാസുദ്ദീന്റെഅമ്മ മെഹ്‌റുന്നിസ സിദ്ദിഖിയാണ് മരുമകൾക്കെതിരെ കേസ് കൊടുത്തത്. മുംബൈ പൊലീസാണ് സൈനബയ്‌ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ സൈനബയെ ചോദ്യം ചെയ്യാൻ വെർസോവ പൊലീസ് വിളിപ്പിച്ചതായാണ് വിവരം. സ്വത്ത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സൈനബ തന്റെ ബംഗ്ലാവിൽ അതിക്രമിച്ച് കയറി പ്രശ്നം ഉണ്ടാക്കുകയും തന്നെ ആക്രമിക്കുകയും ചെയ്തു എന്നാണ് അമ്മയുടെ പരാതി. സ്വത്ത് സംബന്ധിച്ച് നവാസുദ്ദീന്റെ അമ്മയും സൈനബയും തമ്മിൽ തർക്കം നിലനിന്നിരുന്നു. നവാസുദ്ദീന്റെ രണ്ടാം ഭാര്യയാണ് സൈനബ.
English Summary: Nawazuddin Siddiqui’s mother files FIR against his wife over property dispute
You may also like this video

