യുവ ചലച്ചിത്ര പ്രവര്‍ത്തകയായിരുന്ന നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘം. മരണ കാരണം ഹൃദയാഘാതമാകാമെന്ന് വിദഗ്ധസംഘം വിലയിരുത്തി. മയോകാര്‍ഡിയല്‍ ഇന്‍ഫാർക്‌ഷനാണ് മരണകാരണമെങ്കിലും അതിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകൾ മരണ കാരണമല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫൊറൻസിക് വിദഗ്ധൻ ഡോ. ഗുജറാൽ വിശദമായ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് നൽകി.
മരുന്നുകളുടെയോ അമിത ഉപയോഗം മയോ കാര്‍ഡിയില്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാക്കിയിരിക്കാം. അഞ്ചു പ്രാവശ്യം ഗുളിക കഴിച്ച് ബോധക്ഷയം ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇൻസുലിന്റെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായി മരണത്തിലേക്ക് പോകാനും സാധ്യതയെന്ന് ഡോക്ടർമാർ വിലയിരുത്തി.
ലെനിന്‍ രാജേന്ദ്രന്റെ ശിഷ്യയായിരുന്ന നയന സൂര്യനെ 2019 ഏപ്രിലിലാണ് തിരുവനന്തപുരത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
English Summary: nayana sooryans death is not murder forensic team-submit report
You may also like this video