Site icon Janayugom Online

കഞ്ചാവ് എത്തിച്ചത് സ്വിഗ്ഗി ഡെലിവറി ബോയ്‌യുടെ വേഷത്തില്‍: മാഫിയ നെറ്റ്‌വര്‍ക്ക് തകര്‍ത്തതായി എന്‍സിബി

സ്വിഗ്ഗി ഡെലിവറി ബോയ്സിന്റെ വേഷത്തിൽ കഞ്ചാവ് വിൽപ്പന നടത്തിയ ഏഴ് പേർ അറസ്റ്റിലായി. കര്‍ണാടകയിലാണ് സംഭവം. 137 കിലോഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പറഞ്ഞു. പേപ്പർ പാക്കറ്റുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മയക്കുമരുന്ന് പോയി വാങ്ങുന്നതിനുപകരം, പ്രവർത്തനരഹിതമായ കടകളുടേയോ മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുടേയോ വിലാസം നൽകി ബുക്ക് ചെയ്യുകയായിരുന്നു പതിവ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവർക്ക് മയക്കുമരുന്ന് വീടുകളില്‍ ഇവര്‍ മയക്കുമരുന്ന് എത്തിച്ചുനല്‍കും. മയക്കുമരുന്ന്, ഇവ പാക്ക് ചെയ്യാനുള്ള സാമഗ്രികള്‍ എന്നിവയും 4.81 ലക്ഷം രൂപയും ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് കണ്ടെത്തി. രണ്ട് ദിവസം മുൻപ് സംഘവുമായി ബന്ധപ്പെട്ട നാല് പേരെ ഹൈദരാബാദിൽ നിന്ന് പിടികൂടിയിരുന്നു.

 

Eng­lish Sum­ma­ry: NCB dis­guis­es mafia net­work as cannabis deliv­ery boy dis­guised as Swig­gy deliv­ery boy

 

You may like this video also

Exit mobile version