Site icon Janayugom Online

ആര്യന്‍ ഖാന്റെ കൈയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ല; മലക്കംമറിഞ്ഞ് എന്‍സിബി

ലെന്‍സ് കേസില്‍നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ആര്യന്‍ഖാന്റെ കേസില്‍ മലക്കംമറിഞ്ഞ് എന്‍.സി.ബി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആര്യന്‍ ഖാനില്‍നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തില്ലെന്നും മൊബൈല്‍ ഫോണില്‍നിന്നു കിട്ടിയ വിവരങ്ങള്‍ സ്ഥിരീകരിക്കാനാണ് രണ്ടു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടതെന്നും എന്‍.സി.ബി. വ്യക്തമാക്കി.

ഡാര്‍ക്ക് വെബ് വഴി മയക്കുമരുന്ന് ലഭിക്കുന്ന കാര്യങ്ങളും മുംബൈ നഗരത്തിലെ ഏജന്റുമാരെ സംബന്ധിച്ച വിവരങ്ങളും ആര്യന്‍ ഖാന്റെ ഫോണില്‍നിന്ന് ലഭിച്ച വീഡിയോ സന്ദേശങ്ങളില്‍ പറയുന്നു. ശ്രേയസ് നായരുമായുള്ള വിശദമായ വീഡിയോ ചാറ്റുകളുണ്ട്. 2020 ജൂലായ് മുതലുള്ള വാട്‌സാപ്പ് ചാറ്റുകളാണ് ആദ്യഘട്ടത്തില്‍ എന്‍.സി.ബി. പരിശോധിച്ചത്. ശ്രേയസ് നായരിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണ്. പലവട്ടം വലിയ അളവില്‍ ശ്രേയസ് നായര്‍ ലഹരി വസ്തുക്കള്‍ എത്തിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇടപാടുകള്‍ നടത്തിയത് ക്രിപ്‌റ്റോ കറന്‍സി വഴിയായിരുന്നു. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ ഡാര്‍ക്ക് വെബ് ഉപയോഗപ്പെടുത്തിയെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു.

ഡാര്‍ക്ക് വെബ്ബിലെ മയക്കുമരുന്ന് സംഘങ്ങളെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ വാട്‌സാപ്പ് സന്ദേശത്തിലുണ്ട്. ആര്യന്റെ സുഹൃത്തുക്കളെക്കൂടാതെ മറ്റ് അഞ്ച് പ്രതികളില്‍നിന്ന് കൊക്കെയ്‌നും എം.ഡി.എം.എ. യും പിടിച്ചെടുത്തിരുന്നു. അതേസമയം, ഇവരുമായി ആര്യന് ബന്ധമില്ലെന്നും പ്രത്യേക ക്ഷണിതാവായാണ് ആര്യന്‍ കപ്പലിലെത്തിയതെന്നും ആര്യന്റെ അഭിഭാഷകന്‍ സതീഷ് മാനെ ഷിന്ദെ പറഞ്ഞു.

Eng­lish Sum­ma­ry: No drugs seized from Aryan Khan: NCB
You may like this video also

Exit mobile version