Site icon Janayugom Online

കഫ്‌സിറപ്പ് കുപ്പികളില്‍ ലഹരിക്കടത്ത്: എന്‍സിബി പിടിച്ചെടുത്തത് 8,640 കുപ്പികള്‍, രണ്ടുപേര്‍ അറസ്റ്റില്‍

Drug

കഫ്‌സിറപ്പിന്റെ കുപ്പിയില്‍ കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ (എന്‍സിബി) പിടിച്ചെടുത്തു. നിരോധിത ലഹരിമരുന്നായ കോഡിനായിരുന്നു കുപ്പികളില്‍ കടത്താന്‍ ശ്രമിച്ചതെന്ന് എന്‍സിബി അറിയിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. 8,640 കുപ്പി കോഡിനാണ് മുംബൈയിലെ താനെയിൽ പിടിച്ചെടുത്തത്. കാറിൽ 60 പെട്ടികളിലായി 8,640 കുപ്പി കോഡിനാണ് ഉണ്ടായിരുന്നത്. ഇവയുടെ ആകെ ഭാരം 864 കിലോയാണെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. കോഡിൻ കലർത്തിയ കഫ് സിറപ്പായിരുന്നു കുപ്പികളിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കാർ ഡ്രൈവറെ എൻസിബി അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻസിബിയുടെ ഒരു സംഘം ആഗ്ര മുംബൈ-ആഗ്ര ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.

ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെട്ടികൾ സ്വീകരിക്കേണ്ടിയിരുന്ന ആളെയും പിടികൂടി. ഇരു ചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ രണ്ട് കിലോമീറ്ററോളം പിന്തുടർന്ന് സാഹസികമായാണ് എന്‍സിബി പിടികൂടിയത്. പിടിയിലായ രണ്ടുപേർക്കെതിരെയും വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി എൻസിബി വ്യക്തമാക്കി.

Eng­lish Sum­ma­ry: NCB seizes 8,640 bottles,includes drug, two arrested
You may like this video also

Exit mobile version